മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ  ശത്രു- പ്രിയങ്കാ ഗാന്ധി

ന്യൂദല്‍ഹി- ഇന്ത്യ  കൊറോണ വൈറസ് എന്ന മഹാമാരിയ് ക്കെതിരെ പോരാടുന്ന അവസരത്തില്‍ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ  അതിനികൃഷ്ടമായ ശത്രുവെന്ന് കോണ്‍ഗ്രസ്  നേതാവ് പ്രിയങ്ക ഗാന്ധി.ഗുജറാത്തില്‍ കോവിഡ് രോഗികളെ മതാടിസ്ഥാനത്തില്‍ പ്രത്യേക വാര്‍ഡുകളിലാക്കിയ സംഭവം  വിവാദമാവുമ്പോഴാണ് പ്രിയങ്കയുടെ പരാമര്‍ശം.
 'നമ്മള്‍, ഒരു രാജ്യത്തെ  ജനങ്ങള്‍,  വിവേചനമില്ലാത്ത ഒരു മഹാമാരിയ്‌ക്കെതിരെ പോരാടുന്നു, ഈ അവസരത്തില്‍ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നവരാണ് രാജ്യത്തിന്റെ  മുഖ്യ ശത്രു', പ്രിയങ്ക ഗാന്ധി ട്വീറ്ററില്‍ കുറിച്ചു. 
ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലാക്കിയ അഹമ്മദാബാദ് സിവില്‍ ആശുപത്രിയുടെ നടപടിയാണ് വിവാദമായത്. സാധാരണ സ്ത്രീക്കള്‍ക്കും പുരുഷന്മാര്‍ക്കും എന്ന രീതിയിലാണ് പ്രത്യേക വാര്‍ഡുകള്‍ നല്‍കാറുള്ളത്. എന്നാല്‍, ഹിന്ദുക്കളെയും മുസ്‌ലീങ്ങളെയും വേര്‍തിരിച്ച് പ്രത്യേക വാര്‍ഡ് നല്‍കിയത് സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest News