Sorry, you need to enable JavaScript to visit this website.

ഇന്ത്യയില്‍ 12,320 കോവിഡ് രോഗികള്‍; ഹോട്ട്സ്പോട്ടായി മഹാരാഷ്ട്ര

ന്യൂഡല്‍ഹി- രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 12,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,173 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 12,320 ആയി. 392 പേരാണ് കോവിഡ് ബാധിച്ച് ഇന്ത്യയില്‍ ഇതുവരെ മരണപ്പെട്ടത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് മഹാരഷ്ട്രയിലാണ്. ബുധനാഴ്ച 232 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ്-19 ബാധിതരുടെ എണ്ണം 2,916 ആയി. ഇതുവരെ 187 പേര്‍ക്കാണ് ഇവിടെ കോവിഡ് കാരണം ജീവന്‍ നഷ്ടമായത്. മുംബൈയില്‍ മാത്രം ഇന്ന് 183 പോസിറ്റീവ് കേസുകളും രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

അതിനിടെ രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ തോത് അനുസരിച്ച് രാജ്യത്തെ ജില്ലകളെ മൂന്നു സോണുകളായി തിരിച്ചു. ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിരിക്കുന്ന 170 ജില്ലകള്‍ റെഡ് സോണിലും, രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഹോട്ട്‌സ്‌പോട്ടുകളാല്ലാത്ത 207 ജില്ലകള്‍ വൈറ്റ് സോണിലും, രോഗ ബാധ ഇല്ലാത്തതോ താരത്മ്യേനെ കുറഞ്ഞതോ ആയ 353 ജില്ലകള്‍ ഗ്രീന്‍സോണിലും ഉള്‍പ്പെടും. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തിയിരിക്കുന്നത്. ആകെയുള്ള 37 ജില്കളില്‍ 22 ജില്ലകളും 
ഇവിടെ റെഡ് സോണിലാണ്. ഹാരാഷ്ട്രയില്‍ 14, ഉത്തര്‍ പ്രദേശില്‍ 13, രാജസ്ഥാനില്‍ 12, ആന്ധ്രപ്രദേശില്‍ 11, ഡല്‍ഹിയില്‍ 10 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ റെഡ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജില്ലകളുടെ കണക്കുകള്‍.

Latest News