കോവിഡ് 19: റാന്നി സ്വദേശി ന്യൂയോര്‍ക്കില്‍ മരിച്ചു

ന്യൂയോര്‍ക്ക്-  കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റാന്നി സ്വദേശി ന്യൂയോര്‍ക്കില്‍ മരിച്ചു. കോവൂർ അച്ചൻകുഞ്ഞ് കുരുവിള (64 ) ആണ് ന്യൂയോർക്കിലെ പേയിറ്റൻ ഐലൻഡിൽ മരിച്ചത്. ഏതാനും ദിവസമായി കോവിഡ് 19 രോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. രോഗം ഗുരുതരമായതിനെ തുടര്‍ന്ന് വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഭാര്യയ്ക്കും മക്കൾക്കും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരില്‍നിന്നാണ് കുരുവിളയ്ക്കും രോഗം പകര്‍ന്നത്. 

ന്യൂയോര്‍ക്കില്‍ റസ്റ്ററന്റ് നടത്തിവരികയായിരുന്ന കുരിവിള വര്‍ഷങ്ങളായി കുടുംബസമേതം പേയിറ്റൻ ഐലൻഡിൽ സ്ഥിരതാമസക്കാരനാണ്. ഭാര്യ റാന്നി മേപ്പുറത്ത് ജയിനമ്മ . മക്കൾ. അജി, ആഷ്ലി ,അലക്സ്.

Latest News