പ്രവാസി മലയാളികൾക്കായി സൗദി ദക്ഷിണ മേഖലയിൽ  നോർക്കയുടെ ഹെൽപ് ഡെസ്‌ക്

ജിസാൻ- കൊറോണ വൈറസ് സാമൂഹിക വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസി മലയാളികൾക്ക് ആശ്വാസമേകുന്നതിനായി കേരള സർക്കാരിന്റെ നോർക്ക ഹെൽപ് ഡെസ്‌ക് ദക്ഷിണ മേഖലയിലെ ജിസാൻ, അബഹ, ഖമീസ്മുഷൈത്ത്, നജ്‌റാൻ എന്നീ പ്രവിശ്യകളിൽ പ്രവർത്തനം ആരംഭിച്ചു. 
ഏതെങ്കിലും തരത്തിലുള്ള സഹായം ആവശ്യമുള്ള പ്രവാസി മലയാളികൾക്ക് നോർക്ക ഹെൽപ് ഡെസ്‌ക്കുമായി ബന്ധപ്പെടാവുന്നതാണ്. ജിസാൻ: ഡോ. മുബാറക്ക് സാനി (0597315187), വെന്നിയൂർ ദേവൻ (0507781167), താഹ കൊല്ലേത്ത് (0508716292) അബഹ-ഖമീസ്മുഷൈത്ത്: ബാബു പരപ്പനങ്ങാടി (0534058573), വഹാബ് കരുനാഗപ്പള്ളി (0502403243), അഷറഫ് കുറ്റിച്ചൽ (0582722722) നജ്‌റാൻ: കെ.എം. ഷാനവാസ് (0502623560), അനിൽ രാമചന്ദ്രൻ (0555735323), നൗഫൽ കുളത്തൂർ (0507159065),  ഹാരിസ് കല്ലായി (0502760598) എന്നിവരാണ് വിവിധ പ്രവിശ്യകളിലെ നോർക്ക ഹെൽപ് ഡെസ്‌ക്ക് അംഗങ്ങൾ. 
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസി മലയാളികൾക്ക് അടിയന്തര സഹായം നൽകുന്നതിനായി മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഗൾഫ് നാടുകളിൽ ആരംഭിച്ച ഹെൽപ് ഡെസ്‌ക്കുകളുടെ ഭാഗമായി സൗദിയിലെ എല്ലാ പ്രവിശ്യകളിലും ഇപ്പോൾ ഹെൽപ് ഡെസ്‌ക്കുകൾ പ്രവർത്തിക്കുന്നുണ്ട്.

 

Latest News