കല്‍പറ്റ-ലോക്ഡൗണിനെത്തുടര്‍ന്നു പൂനെയിലെ മാന്‍ഗേഖര്‍ ആശുപത്രിയില്‍ കുടുങ്ങിയ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യന്‍ മാത്യുവിനു നാട്ടിലെത്താന്‍ രാഹുല്‍ഗാന്ധി എം.പിയുടെ ഇടപെടല്‍ സഹായകമായി. കാന്‍സര്‍ ചികിത്സയ്ക്കായി രണ്ടു മാസം മുമ്പാണ് സെബാസ്റ്റ്യന്‍ മാത്യു പൂനെയിലേക്കു പോയത്. കുടുംബാംഗങ്ങളില്‍ രണ്ടുപേരും കൂടെ ഉണ്ടായിരുന്നു. തിരികെ വരാന്‍ സമയമായപ്പോഴായിരുന്നു കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണ്‍ പ്രഖ്യാപനവും. ആശുപത്രിയില്‍ കുടുങ്ങിയ സെബാസ്റ്റ്യന്‍ മാത്യു ഒടുവില്‍ എംപിയുടെ ഓഫീസിന്റെ സഹായം തേടുകയായിരുന്നു. വയനാട്ടിലേക്കുള്ള യാത്രയ്ക്കു ആവശ്യമായ പാസും ആംബുലന്‍സും എം.പി ഓഫീസ് ലഭ്യമാക്കി.