റഷ്യയോട് ചേര്‍ന്ന അതിര്‍ത്തി പ്രദേശത്ത് കൊറോണ പരക്കുന്നതില്‍ ചൈനക്ക് ആശങ്ക

ബീജിംഗ്- പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ കാര്യത്തില്‍ ചൈനയില്‍ കുറവ് രേഖപ്പെടുത്തുന്നുവെങ്കിലും റഷ്യയുമായി അതിരിടുന്ന വിദൂര വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ പ്രാദേശികമായി വൈറസ് പടരുന്നതായി സൂചന.
ചൊവ്വാഴ്ച 46 പുതിയ കേസുകള്‍ മാത്രമാണ് ചൈനയില്‍ സ്ഥിരീകരിച്ചത്. തൊട്ടുമുമ്പുള്ള ദിവസം ഇത് 89 ആയിരുന്നു. ഇതില്‍ 36 കേസുകളും വിദേശങ്ങളില്‍ യാത്ര കഴിഞ്ഞ വന്നവരിലായിരുന്നുവെന്നും ദേശീയ ആരോഗ്യ കമ്മീഷന്‍ പറഞ്ഞു.  ബാക്കി 10 കേസുകള്‍ പ്രാദേശികമായുണ്ടായ അണുബാധയാണ്. ഇതില്‍ എട്ടും വടക്കുകിഴക്കന്‍ ഹെലോങ്ജിയാങ് പ്രവിശ്യയില്‍നിന്നാണ് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
കൊറോണ വൈറസിനെ ഒരുവിധം തടുത്തു നിര്‍ത്തിയ ചൈന, രണ്ടാം തരംഗം ഉണ്ടാകാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ്.

 

Latest News