കേരളത്തില്‍ ഇന്ന് സ്ഥിരീകരിച്ചത് ഒരു കോവിഡ് കേസ് മാത്രം

തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് ഒരാള്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലക്കാരനായ രോഗിക്കു സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. 7 പേര്‍ രോഗമുക്തരായി. കാസര്‍കോട് 4, കോഴിക്കോട് 2, കൊല്ലം 1 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ആകെ 387 പേര്‍ക്കാണു രോഗം, 167 പേര്‍ ചികിത്സയില്‍.

കേരളത്തില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിനു താഴെയായി. 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേര്‍ വീടുകളിലും 522 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 16475 സാംപിള്‍ പരിശോധനക്ക് അയച്ചു. 16002 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.

 

Latest News