മലേറിയ മരുന്ന് നല്‍കാന്‍ ഇന്ത്യ സമ്മതിച്ചെന്ന് മലേഷ്യ

ന്യൂദല്‍ഹി- മലേഷ്യക്ക് 89,100 ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ നല്‍കാന്‍  കേന്ദ്രസര്‍ക്കാരിന്റെ അനുമതി. കോവിഡ് രോഗികളെ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നാണിത്. ഈയിടെ അമേരിക്കക്കും ബ്രസീലിനും ഇന്ത്യ ഈ മരുന്ന് നല്‍കിയിരുന്നു.
മരുന്ന് നല്‍കണമെന്ന തങ്ങളുടെ ആവശ്യം ഇന്ത്യ അംഗീകരിച്ചുവെന്ന് മലേഷ്യന്‍ വിദേശകാര്യ ഉപമന്ത്രി കമറുദ്ദീന്‍ ജാഫര്‍ പറഞ്ഞു. ലഭ്യത കണക്കാക്കി ഇന്ത്യയില്‍നിന്ന് കൂടുതല്‍ ടാബ്ലറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മലേഷ്യന്‍ മന്ത്രിയുടെ പരാമര്‍ശത്തിന് ഇന്ത്യന്‍ അധികൃതര്‍ മറുപടി നല്‍കിയിട്ടില്ല. മലേഷ്യയുമായി ഇന്ത്യക്ക് ചെറിയ അസ്വാരസ്യങ്ങളുണ്ട്.

ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രാജ്യങ്ങളിലൊന്നാണ് മലേഷ്യ.  10 ലക്ഷം ടാബ്ലറ്റുകളാണ് മലേഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടതെന്നാണ് വിവരങ്ങള്‍.

 

 

Latest News