ലോക്ക്ഡൗണ്‍ ലംഘിച്ച് കൊച്ചിയില്‍ കുര്‍ബാന; വൈദികനും വിശ്വാസികളും അറസ്റ്റില്‍

കൊച്ചി- കൊറോണ വൈറസ് വ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നിലനില്‍ക്കേ വിലക്ക് ലംഘിച്ച് കൊച്ചിയില്‍ കുര്‍ബാന. കൊച്ചിന്‍ രൂപതയുടെ കീഴിലുള്ള വില്ലിംഗ്ടണിലെ സ്‌റ്റെല്ലാ മേരീസ് ചര്‍ച്ചിലാണ് ബുധനാഴ്ച രാവിലെ ഫാദര്‍ അഗസ്റ്റിന്‍ പാലായിലിന്റെ നേതൃത്വത്തില്‍ കുര്‍ബാന നടന്നത്. ഹാര്‍ബര്‍ ജനമൈത്രി പോലീസ് സ്‌റ്റേഷനു സമീപമാണ് സ്‌റ്റെല്ലാ മേരീസ് ചര്‍ച്ച് സ്ഥിതിചെയ്യുന്നത്. ഇവിടെ ശ്വാസികളുടെ തിരക്ക്കണ്ട് കണ്ട് പോലീസ് കാര്യം തിരക്കിയപ്പോഴാണ് കുര്‍ബാന നടക്കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് കുര്‍ബാനയില്‍ പങ്കെടുത്തവരേയും വൈദികനേയും പോലീസ് അറസ്റ്റ്ചെയ്തു. ഇവരെ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.  പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

Latest News