Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിദ്യാര്‍ഥികളുടെ ബുക് ചലഞ്ചില്‍ പങ്കുചേര്‍ന്ന് ഐ.എ.എസ് ഓഫീസര്‍

കോഴിക്കോട്: കൊറോണക്കാലത്ത് വീട്ടിലിരിക്കുന്ന വിദ്യാര്‍ഥി സമൂഹത്തിന് മുന്നില്‍ സമര്‍പ്പിച്ച വണ്‍ ബുക് ചലഞ്ചില്‍ പങ്കുചേര്‍ന്ന് ഐ.എ.എസ് ഓഫീസര്‍. വീണുകിട്ടിയ ഇടവേളയെ വായനയുടെ വസന്തമാക്കി മാറ്റാന്‍ ഉദ്ദേശിച്ച് പ്രശസ്ത അക്കാദമിഷ്യന്‍ ആഷിഫ്. കെ.പി തുടങ്ങിവെച്ച വണ്‍ ബുക് ചലഞ്ചില്‍ നാഗാലാന്റ് കേഡര്‍ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദലി ശിഹാബാണ് വിദ്യാര്‍ഥികള്‍ക്കൊപ്പം പങ്കെടുക്കുന്നത്.
ഫാറൂഖ് കോളേജ് പി.എം സിവില്‍ സര്‍വീസ് അക്കാഡമിയിലെ സിവില്‍ സര്‍വീസ് ഫൌണ്ടേഷന്‍ വിദ്യാര്‍ത്ഥികളുടെ ലോക്ഡൗണ്‍ ദിനങ്ങള്‍ പ്രയോജനകരമാവാന്‍ തുടങ്ങിവെച്ച ഈ പദ്ധതി അക്കാദമിക്കു പുറത്തുള്ള വിദ്യാര്‍ഥികളും നേരത്തെ ഏറ്റെടുത്തിരുന്നു.
വിവിധ മേഖലകളില്‍ നിന്നുമായി തെരഞ്ഞെടുത്ത വിശ്വ പ്രസിദ്ധമായ 66 പുസ്തകങ്ങളെ ആധാരമാക്കിയാണ് വണ്‍ ബുക് ചലഞ്ച്. ചലഞ്ച് ഏറ്റെടുത്ത വിദ്യാര്‍ത്ഥികള്‍ 66 പുസ്തകങ്ങളുടെയും ഓണ്‍ലൈന്‍ അവലോകനങ്ങള്‍ വായിക്കുകയും, ഏറ്റവും താല്‍പര്യം തോന്നിയ ഒരു പുസ്തകം തെരഞ്ഞെടുക്കുകയുമാണ് ചലഞ്ച്. പുസ്തകം തെരഞ്ഞെടുക്കാനുള്ള കാരണവും പുസ്തകത്തിന്റെ വായനാനുഭവവും 200 വാക്കില്‍ കവിയാതെ മെയ് 10 ന് മുന്‍പായി എഴുതിlearningradius.comലേക്ക് എഴുതി അയക്കണം. ലേണിംഗ് റേഡിയസ് എന്ന സൗജന്യ സിവില്‍ സര്‍വീസ് ആപിന്റെ ഉപജ്ഞാതാവ് കൂടിയാണ് കെ.പി ആഷിഫ്. 66 പുസ്തകങ്ങളുടെ പട്ടികhttps://learningradius.comല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മികച്ച രചനക്ക് സമ്മാനങ്ങളുംനല്‍കുന്നുണ്ട്. ചലഞ്ച് ഏറ്റെടുത്ത വിദ്യാര്‍ത്ഥികളെ ഉള്‍പെടുത്തി തുടങ്ങിയ വാട്‌സ്ആപ് ഗ്രൂപ്പ് വിദ്യാര്‍ത്ഥികളുടെ വായനയെ ഏറെ സഹായിക്കുന്നുണ്ട്.
 

Latest News