സ്വര്‍ണവില കുതിക്കുന്നു; പവന് 33,600 രൂപ

മുംബൈ- സ്വര്‍ണവില പവന് എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 33,600 രൂപയിലെത്തി. 4,200 രൂപയാണ് ഗ്രാമിന്റെ വില. 15 ദിവസംകൊണ്ട് പവന്റെ വിലയില്‍ രണ്ടായിരം രൂപയാണ് വര്‍ധിച്ചത്. ഏപ്രില്‍ ഒന്നിന് 31,600 രൂപയായിരുന്നു പവന്റെ വില.
ലോക്ഡൗണ്‍ കാരണം ജ്വല്ലറികള്‍ അടഞ്ഞുകിടക്കുകയാണെങ്കിലും ആഗോള വിലനിലവാരത്തിനനുസരിച്ചാണ് സ്വര്‍ണ വില കുതിക്കുന്നത്.
ആഗോള വിപണിയില്‍ ഏഴുവര്‍ഷത്തെ ഉയര്‍ന്ന നിലവാരം ഭേദിച്ച് സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,750 ഡോളര്‍ നിലവാരത്തിലെത്തി.

 

Latest News