പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കണം-രാഹുൽ ഗാന്ധി

ന്യൂദൽഹി- ഗൾഫിൽ കുടുങ്ങിയ പ്രവാസികളെ ഉടൻ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കോവിഡ് കാരണം ജോലി നഷ്ടമായും മറ്റും നിരവധി പേരാണ് ഗൾഫിൽ കുടുങ്ങിക്കിടക്കുന്നതെന്നും തിരിച്ചു വീട്ടിലേക്ക് പോകാനാകാതെ അവർ നിരാശയിലാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു. നമ്മുടെ സഹോദരി സഹോദരൻമാരെ തിരിച്ചെത്തിച്ച് അതാത് സ്ഥലങ്ങളിൽ അവർക്ക് ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
 

Latest News