ബാന്ദ്ര മോഡല്‍ ആവര്‍ത്തിക്കരുത്- അമിത് ഷാ

മുംബൈ-ലോക്ക് ഡൗണ്‍ നിലനില്‍ക്കെ, മഹാരാഷ്ട്രയില്‍ നിന്ന് നാട്ടിലേയ്ക്ക് മടങ്ങാന്‍  ആയിരക്കണക്കിന് തൊഴിലാളികള്‍ ബാന്ദ്ര ടെര്‍മിനസില്‍   എത്തിയ സംഭവത്തില്‍ ഇടപെട്ട്  കേന്ദ്ര  ആഭ്യന്തര മന്ത്രി  അമിത് ഷാ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയെ ഫോണില്‍ ബന്ധപ്പെട്ട ആഭ്യന്തരമന്ത്രി അമിത് ഷാ, സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും  ഇവ ഒഴിവാക്കാന്‍ ഭരണകൂടം ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും അമിത് ഷാ പറഞ്ഞു.  മഹാരാഷ്ട്ര സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത്  ലോക്ക് ഡൗണ്‍  മെയ് 3 വരെ ദീര്‍ഘിപ്പിച്ചതിന് പിന്നാലെ ആയിരത്തിലധികം അന്യ സംസ്ഥാന തൊഴിലാളികള്‍ ബാന്ദ്രയില്‍ തടിച്ചുകൂടിയത്.  സ്വന്തം നാട്ടിലേയ്ക്ക് തിരികെ പോകണമെന്നായിരുന്നു ഇവര്‍ ഇവരുടെ ആവശ്യം.


 

Latest News