ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ പുള്ളിപ്പുലിയ്ക്കും  കുരങ്ങിനും ഷോക്കേറ്റ് ദാരുണാന്ത്യം

മുംബൈ-ഭക്ഷണം തേടിയെത്തിയ കുരങ്ങിനും ഇരപിടിയ്ക്കാനെത്തിയ പുള്ളിപ്പുലിയ്ക്കും ഷോക്കേറ്റ് ദാരണാന്ത്യം. മഹാരാഷ്ട്രയിലെ രത്‌നഗിരിയിലാണ് സംഭവം.  ഭക്ഷണം തേടിയെത്തിയ കുരങ്ങിനെ ഇരയാക്കാന്‍ പിന്നാലെ പുള്ളിപ്പുലിയും എത്തുകയായിരുന്നു.പുള്ളിപ്പുലിയില്‍നിന്നും രക്ഷനേടാനാണ് കുരങ്ങ് ട്രാന്‍സ്‌ഫോര്‍മറിലേയ്ക്ക് കയറിയത്. പിന്തുടന്ന് പുള്ളിപ്പുലിയും ട്രാന്‍സ്‌ഫോര്‍മറിലേയ്ക്ക് കയറിയതോടെ രണ്ട് ജീവികള്‍ക്കും ഷോക്കേറ്റ് ജീവന്‍ നഷ്ടമാവുകയായിരുന്നു. സംഭവത്തിന്റെ ചിത്രങ്ങള്‍  സാമൂഹ്യ മാധ്യമങ്ങളില്‍  പ്രചരിയ്ക്കുന്നുണ്ട്

Latest News