റിയാദ് - ബീഹാര്‍ സ്വദേശി മജ്മയില്‍ അപകടത്തില്‍ മരിച്ചു. ഡ്രൈവറായി ജോലി ചെയ്യുന്ന ബീഹാര്‍ വെസ്റ്റ് ചെംബരാന്‍ സ്വദേശി മുഹമ്മദ് മഖ്‌സൂദ് ഖാന്‍ ( 34) ആണ് റിയാദില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ മജ്മയില്‍ മരിച്ചത്. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിന്റെ ടയറില്‍ കാറ്റ് നിറക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മജ്മയില്‍ തന്നെ മറവ് ചെയുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി. വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.






