തബ്‌ലീഗ് സമ്മേളനത്തിനെത്തിയ 11 വിദേശികള്‍ ബിഹാറില്‍ അറസ്റ്റില്‍

പട്‌ന- തബ്‌ലീഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലെത്തിയ 11 വിദേശികള്‍ ബിഹാറില്‍ പിടിയിലായി. വിസാ ചട്ടങ്ങള്‍ ലംഘിച്ച് ബിഹാറിലെത്തിയ ഇവര്‍ കിഷന്‍ഗഞ്ച് ജില്ലയിലാണ് അറസ്റ്റിലായത്. ടൂറിസ്റ്റ് വിസാ ചട്ടങ്ങള്‍ ലംഘിച്ച് കിഷന്‍ഗഞ്ചിലെത്തിയെ ഇവര്‍ പോലീസിനെ അറിയിച്ചിരുന്നില്ലെന്നും മതപ്രബോധനം നടത്തിയതായും പോലീസ് പറയുന്നു.

ദല്‍ഹിയിലെ നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് സമ്മേളനത്തിനു മുമ്പും ശേഷവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിയ വിദേശികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കരമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്തവരില്‍നിന്ന് കോവിഡ് പടര്‍ന്നതിനെ തുടര്‍ന്നാണ് രാജ്യത്തിന്റെ എല്ലാഭാഗത്തും സമ്മേളനത്തിനെത്തിയ വിദേശികളെ കണ്ടെത്താന്‍ നടപടികള്‍ സ്വീകരിച്ചത്.

 

Latest News