ട്രെയിന്‍ സര്‍വീസ് തുടങ്ങുമെന്ന് വ്യാജ വാര്‍ത്ത; അന്വേഷണം ആരംഭിച്ചു

മുംബൈ- അന്തര്‍സംസ്ഥാന തൊഴിലാളികളെ നാടുകളില്‍ എത്തിക്കുന്നതിന് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതായി വ്യാജ വാര്‍ത്ത പ്രചരിച്ചു. ആരാണ് ഇതിനു പിന്നിലെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി മാഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അറിയിച്ചു.
രാജ്യവ്യാപകമായി നിലവിലുള്ള ലോക്‌ഡോണ്‍ മെയ് മൂന്നുവരെ നീട്ടുന്നതായി പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ചതിനു പിന്നാലെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതും മെയ് മൂന്ന് വരെ നീട്ടുന്നതായി റെയില്‍വെ അറിയിച്ചിരുന്നു.
ഇതിനുശേഷമാണ് വിവിധ സംസ്ഥാനങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ട് വ്യാജ വാര്‍ത്ത പ്രചരിച്ചത്.
ഏപ്രില്‍ 14ന് ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ നാടുകളിലെത്തുന്നതിന് തൊഴിലാളികള്‍ ട്രെയിനുകളിലും വിമാനങ്ങളിലും ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നു.

 

Latest News