ലോക്ക്ഡൗണ്‍ ഫലം കണ്ടില്ലെങ്കില്‍  കേന്ദ്രത്തിന്റെ കൈയ്യില്‍ രണ്ടാമതൊരു പദ്ധതിയുണ്ടോ : സര്‍ക്കാരിനെ ചോദ്യം ചെയ്ത് പ്രശാന്ത് കിഷോര്‍

പാട്‌ന- ലോക്ക്ഡൗണ്‍ നിയന്ത്രണം ദീര്‍ഘിപ്പിക്കുന്നത് കൊറോണ വ്യാപനത്തിന് ഫലപ്രദമല്ലെന്ന് തെളിഞ്ഞാല്‍  രണ്ടാമതായി എന്തെങ്കിലും പദ്ധതി കേന്ദ്രസര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുമെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രശാന്ത് കിഷോര്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.ലോക്ക്ഡൗണ്‍ പരാജയമായാല്‍ നേരിടാന്‍ 'പ്ലാന്‍ ബി ' നമുക്കുണ്ടോ അല്ലെങ്കില്‍ കാര്യങ്ങള്‍ ശരിയാക്കാനുള്ള ഇച്ഛാശക്തി ഉണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു. 

മെയ് 3 വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന് അറിയിക്കവെ വരുന്ന ഏഴ് ദിവസം എല്ലാ ജില്ലകളെയും കര്‍ശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കാര്യങ്ങള്‍ ഫലപ്രദമല്ലെങ്കില്‍ പ്രതിസന്ധി നേരിടാന്‍ സര്‍ക്കാര്‍ എന്തെങ്കിലും ആലോചന നടത്തിയിട്ടുണ്ടോയെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നത്. 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. 1211 പേര്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ കണക്കുകളോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 10363 ആയി .
 

Latest News