റിയാദ്- കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേര്‍ മരിച്ചതോടെ സൗദി അറേബ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 73 ആയി.
435 പേര്‍ക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. മൊത്തം 5369 പേര്‍ക്ക് ബാധിച്ചവരില്‍ 4407 ചികിത്സയിലാണെന്നും 62 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
84 പേര്‍ക്ക് രോഗം ഭേദമായതോടെ ഇതുവരെ 889 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
റിയാദ് 114, മക്ക 111, ദമാം 69, മദീന 50, ജിദ്ദ 46, ഹുഫൂഫ് 16, ബുറൈദ 10, ദഹ്‌റാന്‍ 7, തബൂക്ക് 4, ഹായില്‍ 1, അല്‍ഖര്‍ജ് 1, അല്‍ബാഹ 1, അല്‍ഖോബാര്‍ 1, സാംത്ത 1, ബീശ 1, അബഹ 1, തായിഫ് 1 എന്നിങ്ങനെയാണ് പ്രാദേശിക കണക്ക്.