മോഡി സര്‍ക്കാരിന്റേത് അംബേദ്കറുടെ പാത, കോണ്‍ഗ്രസ് ഒരിക്കലും ബഹുമാനിച്ചിട്ടില്ല : ജെപി നദ്ദ


ന്യൂദല്‍ഹി-ബിആര്‍ അംബേദ്കറിന് കോണ്‍ഗ്രസ് ഒരിക്കലും ബഹുമാനം നല്‍കിയിട്ടില്ലെന്ന് ബിജെപി പ്രസിഡന്റ് ജെപി നദ്ദ. അദ്ദേഹത്തിന്റെ ജന്മദിനത്തിലാണ് നദ്ദയുടെ ആരോപണം. എന്നാല്‍ മോഡി സര്‍ക്കാര്‍ അംബേദ്കറുടെ കാഴ്ചപ്പാട് നിറവേറ്റുകയും അദ്ദേഹത്തിന്റെ പാത പിന്തുടരുകയും ചെയ്യുന്നുവെന്നും ജെപി നദ്ദ പറഞ്ഞു. കടുത്ത എതിര്‍പ്പുണ്ടായിട്ട് പോലും ബിആര്‍ അംബേദ്കര്‍ അദ്ദേഹത്തിന്റെ മൂല്യങ്ങളോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. സാമൂഹിക അസമത്വവും വിവേചനവും എപ്പോഴും ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമ്പോള്‍ ബാബാ സാഹേബിന്റെ ജീവിതത്തില്‍ അദ്ദേഹത്തിനെ ഒരിക്കലും അംഗീകരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്. അദ്ദേഹം മരിച്ച് നാല് പതിറ്റാണ്ട് പിന്നിട്ട ശേഷമാണ് ഭാരത രത്‌ന നല്‍കിയത്. അംബേദ്കറുടെ ആശയങ്ങള്‍ ബിജെപി പ്രവര്‍ത്തകര്‍ പിന്തുടരണമെന്നും ജെപി നദ്ദ ആവശ്യപ്പെട്ടു.

Latest News