ലോക്ക്ഡൗണ്‍ ലംഘിച്ച് കോവളം ബീച്ചില്‍ കുളിക്കാനിറങ്ങി വിദേശികളുടെ സംഘം; അന്വേഷിക്കുമെന്ന് മന്ത്രി


തിരുവനന്തപുരം- കൊറോണ ലോക്ക്ഡൗണ്‍ ലംഘിച്ച് കോവളം ബീച്ചില്‍ കൂട്ടംകൂടി കടലില്‍ കുളിച്ച് വിദേശികള്‍. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. മുപ്പതോളം വിദേശസഞ്ചാരികള്‍ കോവളം ബീച്ചില്‍ ലൈറ്റ് ഹൗസിന് സമീപം കുളിക്കാനിറങ്ങുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ആരോ പകര്‍ത്തി പുറത്തുവിടുകയും ചെയ്തു. ലൈഫ് ഗാര്‍ഡുമാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി മടക്കിയയക്കുകയായിരുന്നു.

കൊറോണ വ്യാപനം സംബന്ധിച്ച ഭീതി നിലനില്‍ക്കെ കോവളം ബീച്ചില്‍ അതിരാവിലെ വിദേശികള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കടലില്‍ കുളിക്കാനെത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സംരക്ഷണത്തിലുള്ള വിദേശികളുടെ ഇത്തരം നടപടി അപലപനീയമാണെന്നും മന്ത്രി പറഞ്ഞു.
 

Latest News