ന്യൂദല്‍ഹി- മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ നീട്ടുമെന്ന പ്രധാനമന്ത്രി മോഡിയുടെ പ്രസ്താവനയെ പരിഹസിച്ചും വിമര്‍ശിച്ചും കോണ്‍ഗ്രസ് നേതാക്കള്‍.ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടുന്നതായി പ്രഖ്യാപിച്ചപ്പോള്‍ പ്രധാനമന്ത്രി മോഡി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളൊന്നും നല്‍കിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ പ്രസ്താവനയെ ' ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ്' പോലെയാണെന്ന് അഭിഷേക് മനുസിങ്‌വി പരിഹസിച്ചു. ഏപ്രില്‍ 20 ന് ശേഷം ദരിദ്രരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് ചില മേഖലകളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.
എന്നാല്‍ ഇക്കാര്യമൊന്നും ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പരിഗണിച്ചിട്ടില്ല. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും ചെറുകിട വ്യവസായങ്ങള്‍ക്കും കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് അഭിഷേക് മനു സിങ്‌വി ആവശ്യപ്പെട്ടു. അതേസമയം 'കരയുക,തന്റെ പ്രിയ രാജ്യമേ' എന്നാണ് മുന്‍ ധനകാര്യവകുപ്പ് മന്ത്രി പി ചിദംബരം പ്രതികരിച്ചത്. 21 ദിവസത്തിന്റെ കൂടെ 19 ദിവസം കൂടി ദരിദ്രര്‍ സ്വയം പ്രതിരോധിക്കേണ്ട അവസ്ഥയാണ്. സര്‍ക്കാരിന്റെ അടുത്ത് പണവും ഭക്ഷണവും ഉണ്ട്.എന്നാല്‍ അത് പാവപ്പെട്ടവര്‍ക്ക് വേണ്ടി നല്‍കില്ലെന്നും ചിദംബരം ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കൊറോണ പതിനായിരം പേര്‍ക്കാണ് ബാധിച്ചിരിക്കുന്നത്. 339 പേരാണ് രോഗം മൂലം മരിച്ചത്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ബിസിനസ് മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച വെറും 1.5-2.8% ആയിരിക്കുമെന്നാണ് ലോകബാങ്കിന്റെ പ്രവചനം.
അഭിഷേക് മനുസിങ്‌വി. ലോക്ക്ഡൗണ്‍ നീട്ടുന്നതായി മോഡി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ യാതൊരു മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയില്ലെന്ന് അഭിഷേക് മനുസിങ്‌വി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഡെന്‍മാര്‍ക്ക് രാജകുമാരനില്ലാത്ത ഹാംലെറ്റ് പോലെയാണെന്നാണ് അദ്ദേഹം പരിഹസിച്ചത്. മോഡി രാജ്യത്തെ അഭിസംബോധന ചെയ്ത ശേഷം നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.






