കൊറോണ പരിശോധനയുടെ പേരില്‍ തട്ടിപ്പ്: സൗദിയില്‍ വിദേശികള്‍ പിടിയില്‍, ഈടാക്കിയത് 250 റിയാല്‍

റിയാദ് - വീടുകള്‍ സന്ദര്‍ശിച്ച് കൊറോണ പരിശോധന നടത്തിയ വിദേശികളെ ആരോഗ്യ മന്ത്രാലയവും കുറ്റാന്വേഷണ വകുപ്പും ചേര്‍ന്ന് പിടികൂടി. ഈജിപ്തുകാരനായ ഫാര്‍മസിസ്റ്റാണ് സംഘത്തിന് നേതൃത്വം നല്‍കിയിരുന്നത്. വീടുകളും തൊഴിലാളികളുടെ താമസസ്ഥലങ്ങളും സന്ദര്‍ശിച്ച് ലൈസന്‍സില്ലാത്ത ഉപകരണം ഉപയോഗിച്ചാണ് സംഘം കൊറോണ പരിശോധന നടത്തിയിരുന്നത്. പത്തു മിനിറ്റിനകം കൊറോണബാധ കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണെന്ന് വാദിച്ചായിരുന്നു പരിശോധന.


കൊറോണ പരിശോധനക്ക് 250 റിയാല്‍ വീതമാണ് സംഘം ഫീസ് ഈടാക്കിയിരുന്നത്. കോവിഡ്-19 എന്ന് രേഖപ്പെടുത്തിയ ഉപകരണം സംഘത്തിന്റെ പക്കല്‍ കണ്ടെത്തി. ആശുപത്രികളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മാത്രം ഉപയോഗിക്കുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ലൈസന്‍സുള്ള ഉപകരണമാണിത്.

 

Latest News