ഇന്ത്യയുടെ കര്‍ശന നടപടികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ

തമിഴ് പുതുവത്സര ദിനത്തില്‍ ഈറോഡിലെ അടച്ചിട്ട ക്ഷേത്രത്തിനു പുറത്ത് പൂക്കളര്‍പ്പിച്ച് പ്രാര്‍ഥിക്കുന്ന വനിത.

ന്യൂദല്‍ഹി- കൊറോണ വ്യാപനം തടയുന്നതിന് ഇന്ത്യ യഥാസമയം സ്വകീരിച്ച കര്‍ശന നടപടികളെ പ്രകീര്‍ത്തിച്ച് ലോകാരോഗ്യ സംഘടന.

രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനക്കു പിന്നാലെയാണ് ലോകാരോഗ്യ സംഘടന തെക്കുകിഴക്കനേഷ്യ റീജനല്‍ ഡയരക്ടര്‍ ഡോ. പൂനം ഖേത്രപാല്‍ സിംഗിന്റെ പ്രശംസ.

സാമൂഹിക അകലം പാലിക്കുന്നതിനായി പ്രഖ്യാപിച്ച ആറാഴ്ചത്തെ ദേശവ്യാപക ലോക്ഡൗണും രോഗം കണ്ടെത്താനും ചികിത്സിക്കാനും കരുതല്‍ നിരീക്ഷണത്തിലാക്കാനും കൈക്കൊള്ളുന്ന ആരോഗ്യ രംഗത്തെ നപടികളും ഫലം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest News