ന്യൂദല്‍ഹി- രാജ്യത്ത് പാസഞ്ചര്‍ ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കിയ നടപടി മെയ് മൂന്ന് വരെ നീട്ടി. ലോക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് തീരുമാനം.
ദേശവ്യാപക ലോക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ പ്രധാനമന്ത്രി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
ഏപ്രില്‍ 14ന് ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ വിമാന കമ്പനികളും ട്രെയിനുകളും ടിക്കറ്റുകള്‍ നല്‍കിയിരുന്നു.
വിമാന സര്‍വീസ് റദ്ദാക്കിയാല്‍ പണം ഉടന്‍ തിരികെ നല്‍കില്ലെന്ന നിബന്ധനയോടെയാണ് ആഭ്യന്തര വിമാന കമ്പനികള്‍ ടിക്കറ്റുകള്‍ ഇഷ്യൂ ചെയ്തിരുന്നത്. ഒരു വര്‍ഷത്തിനകം ഈ ടിക്കറ്റുകള്‍ ഉപയോഗിക്കുന്നതിനുളള കൂപ്പണുകളാണ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ലഭിക്കുക.






