വാഷിംഗ്ടണ്‍- കൊറോണ ഭീഷണി മനസ്സിലായപ്പോള്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നുവെങ്കില്‍ മരണ നിരക്ക് കുറക്കാമായിരുന്നുവെന്ന് ഒരു ടി.വി പരിപാടിയില്‍ അഭിപ്രായപ്പെട്ട ദേശീയ പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗച്ചിയെ പുറത്താക്കാന്‍ ഉദ്ദേശ്യമില്ലെന്ന് വൈറ്റ് ഹൗസ്.
ഫൗച്ചിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കാംപെയിന്‍ നടത്തുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ ട്വീറ്റ് ട്രംപ് റിട്വീറ്റ് ചെയ്തതാണ് സംശയത്തിനിടവരുത്തിയത്.
തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരെ ട്വിറ്ററിലൂടെ നിരന്തരം ആക്രമിക്കുക ട്രംപിന്റെ പതിവാണ്. ഉദ്യോഗസ്ഥരും ശത്രുക്കളും ഈ ആക്രമണത്തിന് പലപ്പോഴും വിധേയരായിട്ടുണ്ട്. പലര്‍ക്കും പദവികള്‍ നഷ്ടപ്പെട്ടു. അതിനാല്‍ ട്രംപിന്റെ ട്വീറ്റ് ആസന്നമായ നടപടിയുടെ സൂചനയാണെന്നായിരുന്നു വിശകലനം.






