കോവിഡിനെ തുരത്താൻ 'കെയർ ഫോർ കാസർകോട്' 

കെയർ ഫോർ കാസർകോട്ആക്ഷൻ പ്ലാൻ സ്‌പെഷ്യൽ ഓഫീസർ അൽകേഷ്‌കുമാർ ശർമ, ജില്ലാ കലക്ടർ ഡോ. ഡി.സജിത്ബാബു എന്നിവർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കോർ കമ്മിറ്റി യോഗത്തിൽ പ്രകാശനം ചെയ്യുന്നു.

കാസർകോട്- സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ്വൈറസ് ബാധ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽമുഖ്യമന്ത്രിയുടെ നിർദേശപ്രകാരം രോഗവ്യാപനം തടയുന്നതിനുള്ള പ്രതിരോധത്തിന് പ്രത്യേക കർമ പദ്ധതി തയാറായി.ഫലപ്രദമായ നടപടിക്രമങ്ങളും പ്രവർത്തനങ്ങളും വിശദമാക്കുന്ന കർമപദ്ധതി രേഖയാണ് 'കെയർ ഫോർ കാസർകോട്'. 
ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും പോലീസും തദ്ദേശഭരണ സ്ഥാപനങ്ങളും ഒരു കുടക്കീഴിലാണ് ഇത് നടപ്പാക്കുന്നത്. ഒരാഴ്ചയായി കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതും ഹോസ്പിറ്റൽ ക്വാറന്റൈനിലുണ്ടായിരുന്ന രോഗികൾ രോഗം മാറി ആശുപത്രി വിട്ടതും റൂം ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങുന്നത് കർശനമായി തടഞ്ഞ് ലോക്ഡൗണും സോഷ്യൽ ഡിസ്റ്റൻസിങ്ങും കർശനമായി നടപ്പാക്കിയതും ഇതിന്റെ പ്രാഥമിക വിജയം കാണിക്കുന്നു.


കോവിഡ്-19 സ്ഥിരീകരിച്ച രോഗികളുടേയും അവരുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ടവരുടേയും സാമ്പിൾ ശേഖരണത്തിനും ക്വാറന്റൈൻ ചെയ്യുന്നതിനും സാധിച്ചതിനാൽ സമൂഹ വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്. ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരുടെ സർവേ നടത്തി ആവശ്യമായവരുടെ സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തേണ്ടതുണ്ട്. വിദേശത്ത് നിന്നു വന്നവരിലും ഏറ്റവും അടുത്ത് സമ്പർക്കം പുലർത്തിയവരിലും മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൃത്യമായ റൂട്ട് മാപ്പും ട്രാവൽ ഹിസ്റ്ററിയും തയാറാക്കാൻ സാധിച്ചതിനാൽ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിച്ചു. പ്രത്യേക കർമ പദ്ധതി കാര്യക്ഷമമായി നടപ്പാക്കി ജില്ലയിൽ കൊറോണ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കാൻ തീരുമാനിച്ചു. ജില്ലയിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ കർമ പദ്ധതിരേഖ സ്പെഷ്യൽ ഓഫീസർ അൽകേഷ് കുമാർ ശർമ, ജില്ലാ കലക്ടർ ഡോ. ഡി.സജിത് ബാബു എന്നിവർപ്രകാശനം ചെയ്തു. കലക്ടറേറ്റിൽ നടത്തിയ കോർ കമ്മിറ്റി യോഗത്തിൽസബ് കലക്ടർ അരുൺ കെ.വിജയൻ, എ.ഡി.എം എൻ.ദേവിദാസ്, ഡി.എം.ഒ ഡോ. എ.വി.രാംദാസ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. എ.ടി.മനോജ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.രാമൻ സ്വാതി വാമൻ, കാസർകോട്ആർ.ഡി.ഒ ടി.ആർ അഹമ്മദ് കബീർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ തുടങ്ങിയവർ സംബന്ധിച്ചു.

 

Latest News