മക്കയിൽ കർഫ്യൂ കർശനമാക്കാൻ പട്ടാളമിറങ്ങി

ജിദ്ദ - മക്കയില്‍ കര്‍ഫ്യു വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനു സുരക്ഷാ സേനയെ സഹായിക്കാന്‍ സൗദി നാഷണല്‍ ഗാര്‍ഡ് സേനാംഗങ്ങള്‍ മക്കയിലേക്ക് പുറപ്പെട്ടതായിനാഷണല്‍ ഗാര്‍ഡ് മന്ത്രാലയം അറിയിച്ചു. 

 

\മക്കയിലേക്ക് സൈനിക വാഹനങ്ങള്‍ പുറപ്പെടുന്ന ദൃശ്യങ്ങള്‍ സൗദി നാഷണല്‍ ഗാര്‍ഡ് മന്ത്രാലയം തന്നെയാണു പുറത്ത് വിട്ടത്. മക്കയിലെ മുഴുവന്‍ ഏരിയകളിലും കോവിഡ്19 പ്രതിരോധത്തിനായുള്ള കര്‍ഫ്യൂ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ഇനി നാഷണല്‍ ഗാര്‍ഡംഗങ്ങളും രംഗത്തുണ്ടാകും. നിലവില്‍ റിയാദില്‍ കര്‍ഫ്യൂ പരിശോധനക്ക് നാഷണല്‍ ഗാര്‍ഡ് രംഗത്തുണ്ട്.

Latest News