ലേബര്‍ ക്യാമ്പുകളില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു - ആരോഗ്യമന്ത്രി

റിയാദ് - ലേബര്‍ ക്യാമ്പുകളില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ആരോഗ്യമേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നതായി ആരോഗ്യമന്ത്രി പ്രസ്താവിച്ചു. തൊഴിലാളികളുടെ കാര്യത്തില്‍ സ്വകാര്യമേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും കൂടുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്.
വാണിജ്യം, നഗരഗ്രാമം മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ കൂടുതല്‍ പേര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് ആളുകളെ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയാണ് ഉണ്ടായത്.
കോവിഡ് രോഗം പെട്ടെന്ന് ഭേദമാവുന്നതിനുള്ള മികച്ച ചികിത്സയാണ് സൗദിയിലുള്ളതെന്നും  പ്രത്യേക പ്രൊട്ടോകോള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.

Latest News