കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിക്ക് രാവിലെ പനത്തടി പഞ്ചായത്തിലെ മാച്ചിപ്പള്ളി നാല് സെന്റ് കോളനിയിലെ കമ്മാടന്റെ ഫോണ്‍ വിളിയെത്തി. വീടുകളില്‍ എം. പിയുടെ വിഷു കിറ്റ് എത്തി. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഗവണ്മെന്റ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ കോളനിയിലെ പുരുഷന്മാര്‍ക്ക് പണിയില്ലാതായെന്നും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്നും ആയതിനാല്‍ വിഷു കഴിഞ്ഞുകൂടാന്‍സഹായിക്കണം എന്നുമായിരുന്നു കമ്മാടന്റെആവശ്യം.
മറ്റ് കോളനിയിലും ഇതേ സ്ഥിതിയാണെന്ന് വര്‍ഷങ്ങളായുള്ള വിഷുക്കണിയുംമുടങ്ങുന്ന സ്ഥിതിയാണെന്നുംതീവില കാരണം പച്ചക്കറിവാങ്ങാന്‍ നിവൃത്തിയില്ലെന്നും കമ്മാടന്‍ അറിയിച്ചപ്പോള്‍പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കിയഎം.പി ഉടനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നോയല്‍ ടോമിന്‍ ജോസഫിനെ വിവരമറിയിച്ചു, വേണ്ടത് ചെയ്യാന്‍നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. പ്ലാച്ചിക്കരയിലെരാജേഷ് വര്‍ക്കിയോട് കാര്യം പറഞ്ഞപ്പോള്‍ സഹായിക്കാന്‍ മുന്നോട്ടു വന്നു. കര്‍ണാടകയില്‍നിന്നും ഹോള്‍സെയില്‍ വില്പന നടത്തുന്നയാളെ കണ്ടെത്തി പച്ചക്കറികള്‍ സംഘടിപ്പിച്ചു. കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് സന്തു ടോം ജോസ്, യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് ശ്രീകാന്ത് പനത്തടി, സുരേഷ് പന്തിക്കാല്‍, ഗിരി ശങ്കര്‍ തുടങ്ങിയവരുടെ സഹായത്തോടെ പതിമൂന്നിനം പച്ചക്കറികള്‍ ഉള്‍പ്പെടുന്ന 250 വിഷുകിറ്റുകള്‍ തയാറാക്കി.
പൂടംകല്ല് അടുക്കം, തച്ചാര്‍ കടവ്, കോഴി ചിറ്റ, കുളപ്പുറം, മാച്ചിപ്പള്ളി നാല് സെന്റ് കോളനി എന്നിവിടങ്ങളിലെ മുഴുവന്‍ വീടുകളിലുമെത്തിപ്രവര്‍ത്തകര്‍ എം.പിയുടെ വിഷു കിറ്റ്വിതരണം ചെയ്തു.






