കോവിഡ് ആശുപത്രി ജീവനക്കാര്‍ക്ക് മനസ്സ് നിറഞ്ഞ് കൈയടി

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ആയ രോഗികള്‍ ജീവനക്കാരോട് യാത്ര പറയുന്നു.

കാസര്‍കോട്- കോവിഡ് ആശുപത്രിയായതിന് ശേഷം ആശുപത്രി വിട്ട് വീടുകളിലേക്ക് പോകാത്ത ജീവനക്കാര്‍ക്കും രോഗികള്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. രാവിലെ പ്രാതല്‍, പതിനൊന്നു മണി ചായ, ഊണ്‍, വൈകുന്നേരം ചായ, രാത്രി ഭക്ഷണം എന്നിങ്ങനെ ഓരോരുത്തരേയും ഊട്ടുന്നത് ക്യാന്റീനിലെ പത്തോളം ജീവനക്കാരാണ്. ആരോഗ്യ വകുപ്പും സന്നദ്ധ സംഘടനകളും ചേര്‍ന്ന് രോഗികള്‍ക്ക് അര ലിറ്റര്‍ പാല്‍, മുട്ട, പഴങ്ങള്‍ എന്നിവ പ്രത്യേകം നല്‍കുന്നുണ്ട്. രോഗികളുടെ ആവശ്യപ്രകാരം കോവിഡ് വാര്‍ഡുകളില്‍ ചായയിടാനുള്ള സൗകര്യവും ആശുപത്രി അധികൃതര്‍ ചെയതു നല്‍കി.താല്‍ക്കാലികമായി നിര്‍ത്തിവെച്ച വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ജീവനക്കാര്‍ അഡ്മിനിസ്‌ട്രേഷന്‍ ജോലികള്‍, ഭക്ഷണ വിതരണം, ഹെല്‍പ്പ് ഡെസ്‌ക് സേവനങ്ങളുമായി തിരക്കിലാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചു വന്നപ്പോള്‍ രൂപീകരിച്ച 13 കമ്മറ്റികളും തിരക്കിട്ട പ്രവര്‍ത്തനങ്ങളിലാണ്. രോഗം മാറി ആശുപത്രി വിട്ടിട്ടും രോഗികള്‍ വാട്‌സ് ആപ്പ് വീഡിയോ കോളിലൂടെയും ഫോണ്‍ കോള്‍ വഴിയും ജീവനക്കാരോട് സംവദിക്കുന്നുവെങ്കില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ജീവനക്കാരെ വാനോളം പുകഴ്ത്തുന്നുവെങ്കില്‍ അതെല്ലാം ഈ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന കയ്യടികളാണ്.
 

 

 

Latest News