ന്യൂദൽഹി- ഗൾഫ് ഉൾപ്പടെ ഉള്ള വിദേശ രാജ്യങ്ങളിൽനിന്ന് ഇന്ത്യയ്ക്കാരെ മടക്കി കൊണ്ട് വരാൻ ഉത്തരവിടാനാകില്ലെന്ന് സുപ്രീം കോടതി. ഇപ്പോൾ എവിടെയാണോ ആളുകൾ ഉള്ളത് അവിടെ തന്നെ തുടരണമെന്നും മറ്റ് രാജ്യങ്ങളിൽ ഉള്ളവരെ ഉടൻ കൊണ്ട് വരണം എന്ന് നിർദേശിക്കാൻ കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. വിവിധ സംഘടനകൾ ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.






