ന്യൂദല്‍ഹി- കോവിഡ് വ്യാപനം തടയുന്നതിനായി ഇന്ത്യയില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാളെ അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ രാവിലെ പത്ത് മണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
ലോക്ഡൗണ്‍ തുടരുമെന്നും മേഖലകളായി തിരിച്ച് ഇളവുകള് പ്രഖ്യാപിക്കുമെന്നുമാണ് സൂചന.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 9000 കവിഞ്ഞിരിക്കയാണ്. മരണസംഖ്യ 300 കവിഞ്ഞു. കോവിഡ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത പ്രദേശങ്ങളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍.






