ഗാന്ധിനഗര്‍-മലയാളി ഐഎഎസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെതിരെ ഗുജറാത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ നേരത്തെ രാജിവച്ചത്.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ജോലിയില്‍ പ്രവേശിക്കുന്നില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇത് തനിക്കെതിരെ പ്രതികാരം ചെയ്യാനാണെന്ന ആരോപണവും ഉന്നയിച്ചിരുന്നു.
താന്‍ രാജിവെച്ചിട്ട് എട്ടുമാസമായെന്നും സര്‍ക്കാരിന് പീഡിപ്പിക്കാന്‍ മാത്രമേ അറിയുകയുളളൂവെന്നും വ്യക്തമാക്കിയ കണ്ണന്‍ ഗോപിനാഥന്‍ കോവിഡ് പശ്ചാത്തലത്തില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയാറാണെന്നും വ്യക്തമാക്കി.