കോവിഡ് പോരാട്ടത്തില്‍ ഇന്ന് ഗൂഗിള്‍ ആദരം ഗ്രോസറിക്കാര്‍ക്ക്

ജിദ്ദ- കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്‍നിര പോരാളികള്‍ക്ക് നന്ദി അറിയിക്കുന്ന ഗൂഗിള്‍ ഡൂഡിളില്‍ ഇന്ന് സൗദിയില്‍ അനുസ്മരിക്കുന്നത് പലവ്യഞ്ജന കടക്കാരെ.
ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇന്ത്യയില്‍ ആദരം.

ഏപ്രില്‍ ആറു മുതലാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ സഹായിക്കുന്നവരെ അനുസ്മരിച്ചും ആദരിച്ചും കൊണ്ടുള്ള ഡൂഡിള്‍ ആരംഭിച്ചത്.
എമര്‍ജന്‍സി, സാനിറ്റേഷന്‍, കൃഷിക്കാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങി കോവിഡ് വ്യാപനത്തിനെതാരയ ശ്രമങ്ങളില്‍ പങ്കാളികളാകുന്ന എല്ലാ വിഭാഗക്കാരേയും ഗൂഗിള്‍ അനുസ്മരിക്കുന്നുണ്ട്.

കോവിഡ് 19നെതിരായ പോരാട്ടിത്തില്‍ മുന്‍നിരയില്‍ അണിനിരന്നിരിക്കുന്നവരെ ആദരിക്കുന്ന സീരീസ് ആരംഭിക്കുന്നതായാണ് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ ട്വീറ്റ് ചെയ്തിരുന്നത്.

 

Latest News