ന്യൂദൽഹി- ഇന്ത്യയിൽ ലോക്ക്ഡൗൺ നീട്ടാനുള്ള പ്രഖ്യാപനം വരാനിരിക്കെ ചില മേഖലകളിൽ ഇളവ് അനുവദിക്കാൻ കേന്ദ്ര നീക്കം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണ മേഖലയിൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. ഓട്ടോ, ടെക്‌സ്‌റ്റൈൽസ്, പ്രതിരോധം, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം. അതിനിടെ, ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടാനുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോഡി നാളെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ചില മേഖലകളിൽ കർശനമായ ഉപാധികളോടെ പ്രവർത്തനം തുടങ്ങുമെന്നും രാജ്യത്തിന്റെ സാമ്പത്തിക നില സാധാരണ നിലയിലാകാൻ ഇത് അത്യാവശ്യമാണെന്നും വാണിജ്യ സെക്രട്ടറി ഗുരുപ്രസാദ് മൊഹാപാത്ര പറഞ്ഞു.






