ദമാമില്‍നിന്ന് അവധിക്ക് പോയ കെ.പി.ആശിഖ് നാട്ടില്‍ നിര്യാതനായി

ദമാം- ഒരു മാസത്തെ അവധിക്ക് നാട്ടില്‍ പോയ ദമാം അല്‍ റയാന്‍ പോളിക്ലിനിക്ക് ഫാര്‍മസിസ്റ്റ് വഴിക്കടവ് പന്തല്ലൂര്‍സ്വദേശി കെ.പി.ആശിഖ് (53) നിര്യാതനായി.
ഒരുമാസം മുമ്പ് വാര്‍ഷിക അവധിക്ക് നാട്ടിലേക്ക് പോയ അദ്ദേഹം ഞായറാഴ്ച ഉച്ചയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. കോഴിക്കോട് വിരുപ്പില്‍ ഹാവന്‍ ഹോംസ് വില്ലയിലായിലാണ് കുടുംബം. ഭാര്യ.റുഖിയ. മക്കള്‍.ഹിബ ആശിഖ്(എം.ബി.ബി.എസ് വിദ്യാര്‍ഥി),ഹിശാം ആശിഖ്(പ്ലസ്ടൂ).
പതിറ്റാണ്ടുകളായി പ്രവസലോകത്തുള്ള ആശിഖ് നേരത്തെ റിയാദിലും ജോലി ചെയ്തിരുന്നു.  നിരവധി ബന്ധുക്കള്‍ സൗദിയിലുണ്ട്.
ആശിഖിന്റെ നിര്യാണത്തില്‍ അല്‍ റയാന്‍ മാനേജ്‌മെന്റും സഹപ്രവര്‍ത്തകരും അനുശോചിച്ചു.

 

Latest News