വയനാട് സ്വദേശി മക്കയില്‍ നിര്യാതനായി

മക്ക- വയനാട് പടിഞ്ഞാറേതറ മുണ്ടകുറ്റി പാറ മുഹമ്മദ്കുട്ടി എന്ന അസൂര്‍ കുട്ടിക്ക (59) മക്കയില്‍ നിര്യാതനായി. ഭാര്യാ സമേതം മക്കയിലേ ശുഹദയിലായിരുന്നു താമസം. കാല്‍നൂറ്റാണ്ടിലേറെയായി മക്കയില്‍ വിവിധ മേഖലകളില്‍ ബിസിനസ് നടത്തിവരികയായിരുന്നു. ഭാര്യ: റസിയ. മക്കള്‍: മുഹമ്മദ് അജ്മല്‍, അസ്ഖര്‍ അലി, അമ്മാര്‍, ഫാത്തിമ, തശ്‌രീഫ. മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് നടപടിക്രമങ്ങളുമായി രംഗത്തുള്ള മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

 

Latest News