Sorry, you need to enable JavaScript to visit this website.

രണ്ടു മാസത്തിനകം സംവരണം ലഭിച്ചില്ലെങ്കിൽ ഡൽഹി സ്തംഭിപ്പിക്കുമെന്ന് ജാട്ട് നേതാക്കൾ

ചണ്ഡിഗഡ്- സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തങ്ങൾക്ക് രണ്ടു മാസത്തിനകം സംവരണം ഏർപ്പെടുത്തിയില്ലെങ്കിൽ തലസ്ഥാന നഗരമായ ദൽഹി സ്തംഭിപ്പിക്കുമെന്ന് ഭീഷണിയുമായി ജാട്ട് സമുദായ നേതാക്കൾ രംഗത്തെത്തി. കഴിഞ്ഞ വർഷം വ്യാപക ആക്രമണങ്ങൾക്കിടയാക്കി ജാട്ട് സംവരണ സമരം വീണ്ടും ശക്തിപ്പെടുന്നത് ഹരിയാനയിലെ ബിജെപി സർക്കാരിന് തലവേദനയായിരിക്കുകയാണ്. ഗുജ്ജാറിൽ ഓൾ ഇന്ത്യ ജാട്ട് അരക്ഷൺ സംഘർഷ് സമിതി സംഘടിപ്പിച്ച കൂറ്റൻ റാലിയിൽ പ്രസിഡന്റ് യശ്പാൽ മാലിക്കാണ് ഈ ഭീഷണി ഉയർത്തിയത്. ജാട്ടുകൾക്ക് പ്രത്യേക ക്വാട്ട അനുവദിക്കുന്നതിനുള്ള എല്ലാ നിയമതടസ്സങ്ങളും മാറ്റണമെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ നേരത്തെ അംഗീകരിച്ച തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിത്തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ജാട്ട് ഉൾപ്പെടെ അഞ്ച് സമുദായങ്ങൾക്ക് നൽകുന്ന സംവരണാനുകൂല്യം പഞ്ചാബ് ഹരിയാന ഹൈക്കോടതി ശരിവച്ചതിനു തൊട്ടുപിറകെയാണ് സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന ജാട്ടുകളുടെ പുതിയ സമര ഭീഷണി. സംസ്ഥാനത്തിനു പുറ മെ കേന്ദ്ര തലത്തിലും തങ്ങൾക്ക് സംവരണം വേണമെന്നാണ് ഇവരുടെ ആവശ്യം. വിശദമായ പഠനം നടത്തുന്നതിന് വേണ്ടി സംവരണം നടപ്പാക്കുന്നത് 2018 മാർച്ച് വരെ കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ആറു സമുദായങ്ങൾക്കു അനുവദിക്കേണ്ട ക്വാട്ട നിശ്ചയിക്കാൻ പിന്നാക്ക വിഭാഗ കമ്മീഷനെ കോടതി ചുമതലപ്പെടുത്തിയിരിക്കുകയാണ്. 

2018 മാർച്ചിലാണ് സുപ്രീം കോടതി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നതെങ്കിലും സർക്കാർ എത്രയും വേഗം റിപ്പോർട്ട് സമർപ്പിച്ച് ഹൈക്കോടതി വാദം കേൾക്കൽ നേരത്തെയാക്കണമെന്നാണ് ആവശ്യമെന്നും മാലിക് പറയുന്നു. ഇതെടാപ്പം മറ്റാവശ്യങ്ങളും രണ്ടു മാസത്തിനകം പരിഹരിച്ചില്ലെങ്കിൽ ട്രാക്ടറുകളുമായി ഡൽഹിയിലേക്ക് തിരിക്കും. ഇത്തവണ ഇതു പുടുകൂറ്റൻ റാലിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ഈ വർഷം മാർച്ചിൽ ജാട്ട് സമുദായം നടത്തിയ ഡൽഹി മാർച്ചിൽ നഗരമാകെ സ്തംഭിച്ചിരുന്നു. ആവശ്യങ്ങളെല്ലാം അംഗീകരിക്കാമെന്ന ഉറപ്പിൻമേലാണ് അന്ന് പ്രതിഷേധങ്ങൾ സർക്കാർ നിർത്തിച്ചത്. കഴിഞ്ഞ തവണയുണ്ടായ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട പോലീസ് നിരവധി ജാട്ട് യുവാക്കളെ ജയിലുകളിടച്ചിട്ടുണ്ടെന്നും ഇവരെ വിട്ടയക്കാമെന്ന് നേരത്ത സർക്കാർ സമ്മതിച്ചിരുന്നുവെന്നും അദേഹം ചൂണ്ടിക്കാട്ടി. ഫരീദാബാദിൽ ജാട്ട് യോഗത്തിനിടെ തന്നെ ആക്രമിച്ച ഖാപ് പഞ്ചായത്ത് നേതാവ് സുബെ സിങ് സാമൈനെ അറസ്റ്റ് ചെയ്യണമെന്നും മാലിക് ആവശ്യപ്പെട്ടു.
 

Latest News