Sorry, you need to enable JavaScript to visit this website.

6 മാസത്തെ അവധി റദ്ദാക്കി ഒരു മാസം  പ്രായമുള്ള കുഞ്ഞുമായി വനിതാ ഐഎഎസ് ഓഫീസര്‍

വിശാഖപട്ടണം- കോവിഡിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമാവാന്‍ ആറുമാസത്തെ പ്രസവാവധി ഉപേക്ഷിച്ച് കൈക്കുഞ്ഞുമായി ജോലിയില്‍ പ്രവേശിച്ച് ഐഎഎസ് ഓഫീസര്‍. ഗ്രേറ്റര്‍ വിശാഖപട്ടണം മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കമ്മിഷണറായി സേവനമനുഷ്ഠിക്കുന്ന ശ്രിജന ഗുമ്മല്ലയാണ് അവധി ഉപേക്ഷിച്ച് തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്.
കുഞ്ഞിനെയുമെടുത്ത് ഓഫീസില്‍ ജോലിയില്‍ മുഴുകിയിരിക്കുന്ന ശ്രിജനയുടെ ചിത്രം ഐഎഎസ് അസോസിയേഷനിലെ അസാധാരണമായ ഒരു തൂവല്‍ എന്ന വിശേഷണത്തോടെ ചിഗുരു പ്രശാന്ത് കുമാര്‍ എന്നയാളാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതിനകം ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.കമ്മിഷണര്‍ പ്രസവാവധി നിരസിച്ച് ഒരുമാസം പ്രായമായ കുഞ്ഞിനെയും കൊണ്ട് ജോലിയില്‍ വീണ്ടും പ്രവേശിച്ചിരിക്കുന്നു, എല്ലാ കോറോണ പോരാളികള്‍ക്കെല്ലാം തീര്‍ച്ചയായും ഇത് പ്രചോദനം നല്കുന്നു. പ്രശാന്ത് തന്റെ ട്വീറ്റില്‍ പറയുന്നു.കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്നും എല്ലാ മുന്‍കരുതലുകളുമായാണ് താന്‍ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നതെന്നും വളരെ സുരക്ഷിതമായ അന്തരീക്ഷത്തിലാണ് കുഞ്ഞ് തനിക്കൊപ്പമുള്ളതെന്നും ശ്രിജന പറഞ്ഞു. ഒരു മാസം പ്രായമായ കുഞ്ഞിനെ പാലൂട്ടന്നതിനും അമ്മയുടെ സാമീപ്യം ഉറപ്പുവരുത്തന്നതിനുമാണ് ശ്രിജന കുഞ്ഞിനെയും ഒപ്പം കൂട്ടിയത്. ശ്രിജനയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്.

Latest News