Sorry, you need to enable JavaScript to visit this website.

കര്‍ണാടകയില്‍ പത്ത് മാസം പ്രായമുളള  കുഞ്ഞിന് കോവിഡ് ഭേദമായി

മംഗളൂരു-കര്‍ണാടകയില്‍ പത്ത് മാസം പ്രായമുളള കുഞ്ഞ് കോവിഡ് ഭേദമായി ആശുപത്രി വിട്ടു. ദക്ഷിണ കന്നഡയിലെ ബന്ത്വാള്‍ താലൂക്കില്‍ നിന്നുള്ള കുഞ്ഞാണ് കൊവിഡ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.മാര്‍ച്ച് 23 ന് പനിയും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖവും മൂലമാണ് കുട്ടിയെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 26നാണ് കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ കുട്ടിക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാര്‍ച്ച് 27 ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ കുഞ്ഞും കുടുംബവുമൊത്ത് കേരളം സന്ദര്‍ശിച്ചതായി കുട്ടിയുടെ അമ്മ പരമാര്‍ശിച്ചിരുന്നു.രണ്ട് തവണ നടത്തിയ പരിശോധനയിലും ഫലം നെഗറ്റീവായതോടെയാണ് കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തത്. കുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. ആദ്യ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രണ്ടാമത്തെ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

Latest News