ബദോഹി- ലോക്ക്ഡൗണ്‍ കാരണം പട്ടിണിയിലായതിനാല്‍ അഞ്ചു മക്കളെ ഗംഗാനദിയിലേക്ക് വലിച്ചെറിഞ്ഞ് ഉത്തര്‍പ്രദേശിലെ അമ്മ. യുപിയില്‍ ബദോഹി ജില്ലയിലെ ജഹാംഗീറാബാദ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. സംഭമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നദിയില്‍ തെരച്ചിലില്‍ ഏര്‍പ്പെട്ടതായും കുട്ടികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായി ശ്രമം നടക്കുന്നുണ്ടെന്നും പോലീസ് സൂപ്രണ്ട് രാം ബദാൻ സിംഗ് പറഞ്ഞു.
ദിവസക്കൂലിക്ക് ജോലിചെയ്തിരുന്ന അമ്മ, ലോക്ക്‌ഡൗണിനെ തുടര്‍ന്ന് വരുമാനം നിലച്ചതിനാല്‍ കുഞ്ഞുങ്ങളും താനും പട്ടിണിയിലാണെന്ന കാര്യം നേരത്തേ പ്രദേശവാസികളോട് പറഞ്ഞിരുന്നതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അമ്മയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായാണ് പോലീസ് പറയുന്നത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.






