കോട്ടയം - കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ യു.കെയില്‍ മരിച്ചു. കങ്ങഴ മുണ്ടത്താനത്ത് കല്ലോലിക്കല്‍ കുടുംബാംഗം പരേതനായ ഡോ. മീരാന്‍ റാവുത്തറുടെ മകന് ഡോ. അമീറുദ്ദീന്‍ (73) ആണു മരിച്ചത്
വര്‍ഷങ്ങളായി ബര്‍മിംഗ്ഹാമിനടുത്ത് വൂല്ഹാംട്ടനില് സ്ഥിരതാമസമായിരുന്നു.
കൊറോണ ബാധയെ തുടര്‍ന്ന് മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് വെന്റിലെറ്റ്റില്‍ പ്രവേശിപ്പിച്ചത്. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം റിട്ടയര്‍ ചെയ്ത അദ്ദേഹം കുടുംബത്തോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
ഭാര്യ: ഡോ: ഹസീന (കൊല്ലം).മക്കള്‍: ഡോ: നെബില്‍, നദീം. സഹോദരങ്ങള്‍:- ഡോ: സലിം (കാനഡ), ഷംസിയാ.
തിരുവനന്തപുരത്തുള്ള ഡോ: മീരാന്‍ റാവുത്തര്‍ സ്മാരകം ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരിലുള്ളതാണ്.






