കാസര്‍കോട്-കേരളത്തില്‍ കോവിഡ് വ്യാപനത്തിന്റെ പ്രധാന കേന്ദ്രമായി മാറിയ കാസര്‍കോട്‌നിന്ന് വീണ്ടും നല്ല വാര്‍ത്ത. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 60 ആയി. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 26 പേര്‍ ഇന്ന് വീടുകളിലേക്ക് മടങ്ങും. ജില്ലയില്‍ ഇനി ചികിത്സയിലുള്ളത് 105 പേരാണ്.
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കാസര്‍കോട്ട് പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. ആരോഗ്യവകുപ്പ് പെരിയ ഹെല്‍ത്ത് സെന്റര്‍ കേന്ദ്രീകരിച്ച് സമൂഹ സാമ്പിള്‍ ശേഖരണം ആരംഭിച്ചു. കഴിഞ്ഞ ദിവസം മാത്രം 200 പേരുടെ സാമ്പിളുകളാണ് ശേഖരിച്ചത്. ആരോഗ്യവകുപ്പ് സമൂഹ സര്‍വേയും ആരംഭിച്ചിട്ടുണ്ട്. ഓരോ വീടും സന്ദര്‍ശിച്ചാണ് വിവരശേഖരണം.






