കര്‍ഫ്യൂ ലംഘനത്തിനു ശേഷം കൈക്കൂലി വാഗ്ദാനം; സൗദികളും വിദേശികളും അറസ്റ്റില്‍

റിയാദ്- സൗദിയില്‍ കര്‍ഫ്യൂ ലംഘിച്ചതിന് പിഴ ഈടാക്കാതിരിക്കാന്‍ കൈക്കൂലി വാഗ്ദാനം ചെയ്ത സ്വദേശികളും വിദേശികളും അറസ്റ്റില്‍.

കര്‍ഫ്യൂ ലംഘിക്കുകയും തങ്ങളെ വിട്ടയക്കുന്നതിനും പിഴ ചുമത്താതിരിക്കുന്നതിനും സുരക്ഷാ സൈനികര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തവരാണ് അറസ്റ്റിലായത്.

കൈക്കൂലി സ്വീകരിക്കാന്‍ വിസമ്മതിച്ച സുരക്ഷാ സൈനികരെ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. പിടിയിലായവരില്‍  സൗദി പൗരന്മാരും വിദേശികളുമുണ്ടെന്നും ഇവര്‍ക്കെതിരായ കേസുകള്‍ കോടതികള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്നും കണ്‍ട്രോള്‍ ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു.

 

Latest News