ഗോത്രങ്ങൾക്ക് അപകീർത്തി: സൗദി പൗരൻ അറസ്റ്റിൽ

റിയാദ് - കർഫ്യൂ സാഹചര്യം മുതലെടുത്ത് ഗോത്രങ്ങളെയും പ്രവിശ്യകളെയും അപകീർത്തിപ്പെടുത്തിയ സൗദി പൗരനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. തങ്ങൾ താമസിക്കുന്ന പ്രവിശ്യയിൽ പ്രവേശിക്കുന്ന ചില ഗോത്രക്കാരെയും പ്രവിശ്യക്കാരെയും കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് തന്റെ നാട്ടുകാരോട് ആവശ്യപ്പെടുന്ന ലൈവ് വീഡിയോ ചിത്രീകരിച്ച് പ്രതി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടാണ് പ്രതിയെ സുരക്ഷാ വകുപ്പുകൾ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. 

Latest News