ന്യൂദൽഹി- ദേശീയതലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ നടപടികൾ ലംഘിക്കുന്നതിനെതിരെ ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ ആഭ്യന്തരമന്ത്രാലയം ബംഗാളിന് കത്തു നല്‍കുന്നത്.
'ക്രമാനുഗതമായ ലോക്ക്ഡൗണ്‍ ലംഘനം പശ്ചിമ ബംഗാളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇളവുകള്‍ നല്‍കുന്നതോടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.' സംസ്ഥാന ചീഫ് സെക്രട്ടറിയ്ക്കും പോലീസ് ഡയറക്ടർ ജനറലിനും അയച്ച കത്തിൽ മന്ത്രാലയം പറയുന്നു.
സാമൂഹിക അകലം പാലിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പൂർണ്ണമായും ലംഘിച്ച് അവശ്യവസ്തുക്കളായി കണക്കാക്കാത്ത കടകള്‍ തുറക്കാനും പച്ചക്കറി, മത്സ്യം, മട്ടൻ മാർക്കറ്റുകൾ എന്നിവ യാതൊരു നിയന്ത്രണവുമില്ലാതെ പ്രവര്‍ത്തിക്കാനും ബംഗാള്‍ അനുവദിക്കുന്നു എന്നാണ് കത്തില്‍ കേന്ദ്രം ആരോപിക്കുന്നത്. രാജബസാർ, നാർക്കൽ ദംഗ, ടോപ്‌സിയ, മെറ്റിയബൂർസ്, ഗാർഡൻറീച്ച്, ഇക്ബാൽപൂർ, മാനിക്താല എന്നിവിടങ്ങളില്‍ ഈ മാനദണ്ഡങ്ങൾ ലംഘിച്ചതായി കത്തിൽ എടുത്തുപറയുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ് ഇവ.
കഴിഞ്ഞ മാസം ദല്‍ഹിയിൽ നടന്ന തബ്‌ലീഗ് ജമാഅത് വിഭാഗത്തിന്റെ മതസമ്മേളനവുമായി ബന്ധപ്പെട്ട കോവിഡ് -19 കേസുകൾ കണ്ടെത്താൻ സംസ്ഥാനം വേണ്ടത്ര ശ്രമിക്കുന്നുല്ലെന്നും കേന്ദ്രം ആരോപിക്കുന്നു. ബ്‌ലീഗ് ജമാഅത്ത് പരിപാടിയിൽ സാമുദായിക രാഷ്ട്രീയം കളിക്കുന്നവരെ നേരത്തേ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമര്‍ശിച്ചിരുന്നു. സാമുദായിക വൈറസിനെക്കാൾ കൊറോണ വൈറസിനെക്കുറിച്ചാണ് തന്റെ സർക്കാരിന് കൂടുതൽ ആശങ്കയെന്നാണ് അവർ ഇതു സംബന്ധിച്ച് നടത്തിയ പ്രതികരണം.