ഗുരുതരാവസ്ഥയിലായ ജവാനെ കാണാന്‍ ആറ് സംസ്ഥാനങ്ങള്‍ കടന്ന് അമ്മയും ഭാര്യയും

കോട്ടയം - അതീവ ഗുരുതരാവസ്ഥയില്‍ രാജസ്ഥാനിലെ ആശുപത്രിയില്‍ കഴിയുന്ന ബി.എസ്.എഫ്് ജവാനായ മകനെ ഇനി അമ്മയ്ക്കു കാണാം. അമ്മയും ഭാര്യയും ഉള്‍പ്പെടുന്ന കുടുംബം യാത്രയായി.

മുണ്ടക്കയം പനയ്ക്കച്ചിറ നെവുടപ്പള്ളില്‍ എന്‍.വി അരുണ്‍കുമാറാണ് വൈറല്‍ രോഗത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് ജോധ്പൂര്‍ എയിംസ്് വെന്റിലേറ്ററിലുളളത്്. ഗുരുതരാവസ്ഥയിലായതോടെ കുടുംബാംഗങ്ങളെ കാണാന്‍ ആശുപത്രി അധികൃതര്‍ അനുവദിച്ചു. പക്ഷേ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തടസമായി. തീവണ്ടിയോ വിമാനമോ മറ്റു ഗതാഗത മാര്‍ഗങ്ങള്‍ ഒന്നും ഇല്ല.

മകന്റെ അവസ്ഥ അറിഞ്ഞതോടെ അമ്മ ഷീല വാസന്് ആധിയായി. താന്‍ ആകെ തളര്‍ന്ന അവസ്ഥയിലാണെന്നും ശരീരത്ത് പലയിടത്തും പുഴു അരിക്കുന്നുണ്ടെന്നും അരുണ്‍ പറഞ്ഞതായി അമ്മ ഷീല പറയുന്നു. മകനെ കാണാന്‍ പോകുന്നതിന് ആറു സംസ്ഥാനങ്ങളുടെ അനുമതി വേണം. ഇതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരിക്കുകയായിരുന്നു ഷീല. ഷീലയുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ് കേന്ദ്രമന്ത്രി വി. മുരളീധരന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഇടപെട്ടു. ഒടുവില്‍ യാത്രക്ക് ജില്ലാ കലക്ടര്‍ അനുമതി രേഖ നല്‍കി. ഇതോടെ സന്നദ്ധ പ്രവര്‍ത്തകര്‍ യാത്രക്കുളള സൗകര്യം ഏര്‍പ്പെടുത്തി.

 

Latest News