സൗദിയിൽ ഭക്ഷ്യക്ഷാമമെന്ന് കിംവദന്തി: യുവാവ് അറസ്റ്റിൽ

ദമാം - രാജ്യത്ത്  ഭക്ഷ്യക്ഷാമം പ്രത്യക്ഷപ്പെടാൻ തുടങ്ങിയെന്ന് വാദിക്കുന്ന കിംവദന്തി പ്രചരിപ്പിച്ചതിന് സൗദി യുവാവിനെ ഹഫർ അൽബാത്തിനിൽ നിന്ന് അറസ്റ്റ് ചെയ്തതായി കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് കേണൽ സിയാദ് അൽറുഖൈത്തി അറിയിച്ചു. വ്യാപാര കേന്ദ്രത്തിൽ ശുചീകരണ ജോലികൾക്കു വേണ്ടി ഉൽപന്നങ്ങൾ നീക്കം ചെയ്ത് കാലിയാക്കിയ സ്റ്റാന്റുകളുടെ ദൃശ്യങ്ങൾ അടങ്ങിയ ക്ലിപ്പിംഗ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച 19 കാരനാണ് അറസ്റ്റിലായത്. ക്ലിപ്പിംഗ് ശ്രദ്ധയിൽ പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കിഴക്കൻ പ്രവിശ്യ പോലീസ് വക്താവ് അറിയിച്ചു. 

Latest News