Sorry, you need to enable JavaScript to visit this website.

ഇന്ത്യയിലുള്ള 5000 ബ്രിട്ടീഷുകാരേയും കൊണ്ടുപോകും, വിമാനങ്ങള്‍ വരുന്നു

ലണ്ടന്‍- ഇന്ത്യയിലുള്ള 5000 പൗരന്‍മാരേയും ബ്രിട്ടന്‍ ഏപ്രില്‍ 20 നുള്ളില്‍ ഒഴിപ്പിക്കും. ഇതിനായി 12 ബ്രിട്ടീഷ് വിമാനങ്ങള്‍കൂടി ഇന്ത്യയിലേക്ക് പറക്കും. നേരത്തെ ഏഴ് പ്രത്യേക വിമാനങ്ങള്‍ ബ്രിട്ടന്‍ സജ്ജമാക്കിയിരുന്നു.
ആകെ 19 വിമാനങ്ങളിലായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ 5,000 പൗരന്‍മാരെ തിരിച്ച് നാട്ടിലെത്തിക്കുമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം, അമൃത്‌സര്‍, അഹമ്മദാബാദ്, ഗോവ, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളില്‍നിന്നാണ് 12 വിമാനങ്ങള്‍ പുറപ്പെടുക. നേരത്തെ പ്രഖ്യാപിച്ച ഏഴ് വിമാനങ്ങളില്‍ ഗോവ, മുംബൈ, ദല്‍ഹി എന്നിവിടങ്ങളില്‍ കുടുങ്ങിയവരെയാണ് തിരിച്ചെത്തിക്കുക. 317 ബ്രിട്ടീഷ് പൗരന്‍മാരെ വഹിച്ചുള്ള ആദ്യ വിമാനം വ്യാഴാഴ്ച ഗോവയില്‍നിന്ന് ബ്രിട്ടനിലെത്തിയിരുന്നു.

 

Latest News